പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി

പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം.

നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 1988 ബാച്ചിലെ നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധന സമിതി ശുപാര്‍ശ ചെയ്ത പാനല്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ടികെ ജോസ്, ഗ്യാനേഷ് കുമാര്‍, ആഷാ തോമസ്, ടിക്കറാം മീണ എന്നിവരെയാണ് പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഴിവുവരുന്ന മുറയ്ക്ക് ഇവര്‍ക്ക് നിയമനം നല്‍കും.

Leave a Reply

Your email address will not be published.