ഇന്ത്യയുടെ അതിഥി ഇവാന്‍ക ട്രംപിന് സാമന്തയുടെ വക കിടിലന്‍ സമ്മാനം

ഇന്ത്യയുടെ അതിഥി ഇവാന്‍ക ട്രംപിന് സാമന്തയുടെ വക കിടിലന്‍ സമ്മാനം

ഹൈദരാബാദ് : ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്തയുടെ വക കിടിലന്‍ സമ്മാനം.
തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന അതിമനോഹരമായ ഗൊല്ലഭാമ സാരിയാണ് ഇവാന്‍കയ്ക്ക് നല്‍കാനായി സമാന്ത അക്കിനേനി ഒരുക്കിയിരിക്കുന്നത്. സീദിപ്പേട്ടിലെ ഗൊല്ലഭാമ സാരി മോട്ടിഫുകളും കല്ലുകളും പിടിപ്പിച്ച കോട്ടണ്‍ സാരിയാണ്.

ഇവാന്‍കാ ട്രംപിന് നല്‍കാനായി ഒരുക്കുന്ന സാരി എങ്ങനെയാവണമെന്ന് നെയ്ത്തുകാരെ നേരിട്ട് കണ്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സാമന്ത. പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു ലുള്ള ഇവാന്‍കയ്ക്കായി ഒരു സാരിഗൗണും തയ്യാറാക്കിയിട്ടുണ്ട്. വൃന്ദാവന്‍ ഗാര്‍ഡനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിത്താറുകളുടെയും മറ്റും മോട്ടിഫുകളാണ് സാരിഗൗണ്‍ അലങ്കരിക്കുന്നത്.
കൈത്തറി വസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ ഏറെ താത്പര്യം കാണിക്കുന്ന വ്യക്തിയാണ് സാമന്ത.

Leave a Reply

Your email address will not be published.