നാല്‍പ്പത് ശതമാനം ഫീസിളവോടെ കമ്പ്യൂട്ടര്‍ പഠനത്തിന് അവസരമൊരുക്കി ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍

നാല്‍പ്പത് ശതമാനം ഫീസിളവോടെ കമ്പ്യൂട്ടര്‍ പഠനത്തിന് അവസരമൊരുക്കി ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍

കാഞ്ഞങ്ങാട്: ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് ലോക കമ്പ്യൂട്ടര്‍ സാക്ഷരത ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്ന് രണ്ട് തിയ്യതികളില്‍ നാല്പത് ശതമാനം ഫീസിളവോടെ കമ്പ്യൂട്ടര്‍ പഠനത്തിന് അവസരമൊരുക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിലച്ചവര്‍ക്കും, സാമൂഹ്യ പിന്നോക്കാവസ്ഥ ഉള്ളവര്‍ക്കും, ഫീസിളവിന്റെ പ്രയോചനം ലഭിക്കും.

2001 ഡിസംബര്‍ രണ്ടിന് ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍ രൂപപ്പെട്ടതിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണു എല്ലാ വര്‍ഷവും കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം കൊണ്ടാടുന്നത്. അന്തരാഷ്ട്ര കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായിട്ടാണ് ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനാചരണത്തില്‍ പങ്കുചേരുന്നത്. ജിടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്റെ കാഞ്ഞങ്ങാട് സെന്ററിലും ഈ ദിവസം ഓഫര്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കും.

 

Leave a Reply

Your email address will not be published.