വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വെള്ളിയാഴ്ച അവധി

തിരുവനന്തപുരം: നബി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പകരം ഒരു ശനിയാഴ്ച ക്ലാസുണ്ടായിരിക്കും. കേരളാ യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 16 ലേയ്ക്ക് മാറ്റി. എന്നാല്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ സംസ്ഥാനത്ത് നാളെ പൊതു അവധി ആണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്

Leave a Reply

Your email address will not be published.