‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം: ലോകമണ്ണ് ദിനാഘോഷം

‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം: ലോകമണ്ണ് ദിനാഘോഷം

കണ്ണൂര്‍: ‘മണ്ണ് തൊട്ടേ തുടങ്ങാം…ഭൂമിയെ കാക്കാം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡിസംബര്‍ 5 ലോകമണ്ണ് ദിനമായി ആചരിക്കുകയാണ്. ആരോഗ്യമുളള മണ്ണ്, ആരോഗ്യമുളള കൃഷിയിടം, ആരോഗ്യമുളള വിളകള്‍ അതിലൂടെ ആരോഗ്യമുളള സമൂഹം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം, കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം, മയ്യില്‍ നെല്ലുല്പാദക കമ്പനി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘ലോക മണ്ണ് ദിനാഘോഷം-2017’ ഡിസംബര്‍ 5-ന് രാവിലെ 9 മണിക്ക് തളിപ്പറമ്പ് എം. എല്‍. എ. ശ്രീ. ജയിംസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കേരള സംസ്ഥാന തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യും

ഇതോടനുബന്ധിച്ച് നടക്കുന്ന കാര്‍ഷിക സെമിനാറില്‍, കാര്‍ഷിക മേഖലയില്‍ വിവര സാങ്കേതിക വിദ്യകളുടെ പ്രായോഗികമായ ഉപയോഗം, പരിസ്ഥിതി പരിവര്‍ത്തനവും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മയ്യില്‍ യന്ത്രവല്കരണ സമ്പൂര്‍ണ്ണ നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുമായി മുഖാമുഖവും കാര്‍ഷിക പ്രദര്‍ശനവും അഗ്രോക്ലിനിക് സേവനവും ഉല്പാദന മികവിനായി ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.