വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

ചാമ്പയ്ക്ക എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ഈ കുഞ്ഞു ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധ ഗുണവും ചാമ്പയ്ക്കക്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ചാമ്പയ്ക്ക പ്രമേഹരോഗികള്‍ ചാമ്പയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കാം.

വയറിളക്കത്തിനും ഛര്‍ദ്ദിക്കും

ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് നാരുകളും. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. വേനല്‍ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല്‍ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള്‍ ശരീരത്ത് ഏല്‍ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഒരു ഉത്തമ ഔഷധമാണ്.

പ്രോസ്റ്റേറ്റ്-സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു

സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ്-സ്തനാര്‍ബുദ സാധ്യത കുറവായിരിക്കും. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയിലുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ചാമ്പയ്ക്കയില്‍ കാണപ്പെടുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിയുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്തു രക്തസഞ്ചാരം സുഗമമാക്കുന്നു. കൊളസ്‌ട്രോളിന്റെ രൂപപ്പെടല്‍ ചാമ്പയ്ക്ക കഴിക്കുന്നവരില്‍ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.

Related image

Leave a Reply

Your email address will not be published.