പുതിയ ഗാനവുമായി ധോണിയുടെ മകള്‍ സിവ വീണ്ടും കണി കാണും നേരം കമലനേത്രന്റെ…

പുതിയ ഗാനവുമായി ധോണിയുടെ മകള്‍ സിവ വീണ്ടും കണി കാണും നേരം കമലനേത്രന്റെ…

ഒരു ഗാനം പാടിയതിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കൊച്ചു മിടുക്കിയാണ് എം.എസ്.ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ എന്ന ഗാനം ഈണത്തില്‍ പാടിയ സിവ നിരവധി മലയാളി ആരാധകരെ നേടിയെടുത്തിരുന്നു. അതിന് ശേഷം സിവയുടെ രസകരമായ നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവുമായി സിവ വീണ്ടുമെത്തി.

#unwell n yet singing away #winterishere

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

കണി കാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനമാണ് സിവ പാടുന്നത്. ചെറിയ രീതിയില്‍ അസുഖമുണ്ടെങ്കിലും താന്‍ പാടുന്നു എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. ആദ്യത്തെ പാട്ട് പോലെ അത്ര സ്ഫുടമായ വരികളല്ല ഇപ്പോഴത്തെ പാട്ടിലുള്ളതെങ്കിലും വളരെ നന്നായി പാടാന്‍ സിവയ്ക്ക് കഴിഞ്ഞു. ധോണിയുടെ മകളെങ്ങനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച് ആരാധകര്‍ ചോദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.