മലബാറിന്റെ ജീവിതത്തെ ഭാവിയിലേക്ക് തുന്നിച്ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍

മലബാറിന്റെ ജീവിതത്തെ ഭാവിയിലേക്ക് തുന്നിച്ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍

 കാഞ്ഞങ്ങാട്: പ്രശസ്ത ചിത്രക്കാരന്‍ എം.മോഹനചന്ദ്രന്റെ സ്റ്റിച്ചിംങ്ങ് ദി ഹൂണ്ട്‌സ് (stiching the wounds) ചിത്ര പ്രദര്‍ശനത്തിന് കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. സമൂഹത്തിലെ മുറിവേറ്റവരുടെയും മുറിവേല്‍ക്കുന്നവരുടെയും ജീവിതത്തിന്റെ മുറിവുകളുടെ തുന്നിക്കെട്ടുകളാണ് ഈ ചിത്രങ്ങളെന്ന് ഉദ്ഘാടകന്‍ പ്രശസ്ത ചിത്രക്കാരന്‍ കെ.എം.ശിവകൃഷ്ണന്‍ പറഞ്ഞു.
അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷനായി, കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍മാഷ്, ഡോ.പി.കെ.ജയരാജ്, കവയിത്രി സി.പി.ശുഭ,സുകുമാരന്‍ പെരിയാച്ചൂര്‍, ഇ.വി.അശോകന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.