തന്ത്രശാലിയായ പോരാളിയായി ഉണ്ണിമുകുന്ദന്‍ എത്തുന്നു: ‘ചാണക്യതന്ത്രം

തന്ത്രശാലിയായ പോരാളിയായി ഉണ്ണിമുകുന്ദന്‍ എത്തുന്നു: ‘ചാണക്യതന്ത്രം

ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ചാണക്യതന്ത്രം’. ശത്രുപക്ഷത്തെ നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഉണ്ണിമുകുന്ദനൊപ്പം കേന്ദ്രകഥാപത്രമായി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിലുണ്ട്.

ജയറാം ചിത്രം ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്.
ശിവദ, ശ്രുതി രാമചന്ദ്രന്‍ സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published.