റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന മികച്ച നേട്ടം കൈവരിക്കും: ജോര്‍ജ് സാംപോളി

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന മികച്ച നേട്ടം കൈവരിക്കും: ജോര്‍ജ് സാംപോളി

2018 ലെ റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് മാനേജര്‍ ജോര്‍ജ് സാംപോളി. അര്‍ജന്റീന ലോകകപ്പില്‍ പരുങ്ങുമെന്നുള്ള മുന്‍ ഇതിഹാസ താരം മറഡോണയുടെ വിമര്‍ശനങ്ങള്‍ സാംപോളി തളളിക്കളയുകയും ചെയ്തു. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, നൈജീരിയ, ഐസ്ലന്റ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീനയെ നറുക്കെടുത്തത്.

ഇതിനു ശേഷമായിരുന്നു അര്‍ജന്റീനയുടെ സാധ്യതകള്‍ കുറച്ച് മാത്രമാണെന്ന് മറഡോണ അഭിപ്രായപ്പെട്ടത്. അര്‍ജന്റീന ഇനിയും പുരോഗമിക്കാനുണ്ടെന്നും മറഡോണ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്ന് സാംപോളി വ്യക്തമാക്കി. ഇനിയും അര്‍ജന്റീനക്കു മെച്ചപ്പെടാന്‍ സമയമുണ്ടെന്നും ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളെ കുറിച്ചും കളി നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചും ഇപ്പോള്‍ തന്നെ വ്യക്തമായ ധാരണ തനിക്കുണ്ടെന്നും സാംപോളി പറഞ്ഞു.

Leave a Reply

Your email address will not be published.