പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച നിലയില്‍

പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച നിലയില്‍

ബംഗലൂരു: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്ററുടെ മകളാണ് ഭര്‍ത്തൃഗൃഹത്തില്‍ ജീവനൊടുക്കിയയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന സൂചനയെ തുടര്‍ന്നു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയും മൈസൂരു കോര്‍പറേറ്ററുമായ നാഗഭൂഷന്റെ മകളായ അനിതയെ (28) ആണ് ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്ബായിരുന്നു അനിതയുടെ വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇക്കാര്യം ആത്മഹത്യാ കുറിപ്പിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നാണ് നാല് പേജ് നീണ്ട ആതമഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് അനിതയുടെ ഭര്‍ത്താവ് വസന്ത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

Leave a Reply

Your email address will not be published.