കാസര്‍ഗോഡ് ജില്ലയില്‍ ഭിന്നശേഷി ദിനാചണം ആഘോഷിച്ചു

കാസര്‍ഗോഡ് ജില്ലയില്‍ ഭിന്നശേഷി ദിനാചണം ആഘോഷിച്ചു

കാഞ്ഞങ്ങാട്: ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന സഹോദരി സഹോദരന്മാരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഭിന്നശേഷി ദിനാചണം ആഘോഷിച്ചു. കാഞ്ഞങ്ങാട് ആനന്ദാശ്രമം റോട്ടറി വില്ലേജിലുളള റോട്ടറി സ്‌ക്കൂളില്‍ വെച്ച് കായിക മത്സരങ്ങള്‍ നടത്തി. ജില്ലാ സാമൂഹ്യ നീതി ആഫിസര്‍ പി.ഡീന ഭരതന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്ലം,റോട്ടറി പ്രസിഡണ്ട് കെ.രാജേഷ് കാമ്മത്ത്, കെ.പി.ഗോപി, എം.ബി.എം.അഷറഫ്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.