ക്യാമ്പസ് വിസ്ത – 2018; ലോഗോ പ്രകാശനം ചെയ്തു

ക്യാമ്പസ് വിസ്ത – 2018; ലോഗോ പ്രകാശനം ചെയ്തു

ദുബൈ : മഹത്മാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീല്‍ പാര്‍ക്കില്‍ അതിവിഭുലമായി സംഘടിപ്പിക്കും. കുമ്പള മഹാത്മാ കോളേജിന്റെ പ്രഥമ ബാച്ച് മുതല്‍ അടുത്ത കാലയളവുകളിലായ് പഠിച്ചു പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുമിച്ച് കലാലയ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന സംഗമമാണ് ക്യാമ്പസ് വിസ്ത

കലാലയ ജീവിതത്തിലെ മധുരിക്കുന്ന കഥകള്‍ അയവിറക്കി പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം യുവ വ്യവസായി ശംസുല്‍ ഹാരിസ് പാരഗണ്‍ യുവ ക്രിക്കറ്റ് താരവും മഹാത്മാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇക്ബാലിനു നല്‍കി പ്രകാശനം ചെയ്തു. സംഗമത്തില്‍ ഷംസു പാട്‌ലടുക്ക, സത്താര്‍ നാരമ്പാടി, ജംഷീദ് അടുക്കം, മുനീബ് ബംബ്രാണ, നാഫി എ എം ട്ടി, ഷഫീക് മായിപ്പാടി, റിയാസ് അംഗഡിമുഗര്‍, അബ്ബാസ് ഇക്ബാല്‍ കൊടിയമ്മ, അഷ്റഫ് ഉളുവാര്‍, ഹകീം എം എസ് ട്ടി, അഷ്‌കര്‍ മുഗു, നൗഫല്‍ ഉപ്പള, ഹാരിസ് അംഗഡിമുഗര്‍,മൊയ്ദീന്‍ നൗഫല്‍ കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.