തോക്കുചൂണ്ടി ഭീഷണി: പെണ്‍കുട്ടിക്ക് ക്രൂരപീഡനം

തോക്കുചൂണ്ടി ഭീഷണി: പെണ്‍കുട്ടിക്ക് ക്രൂരപീഡനം

ലക്‌നൗ: പതിനെട്ടുവയസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഹാമിര്‍പുര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ മാസം 24 ന് ആണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. ഉച്ചയ്ക്ക് വയലിലേക്കുപോയ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനം ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭയപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.