ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ജീവനൊടുക്കി; ക്യമ്പസില്‍ സംഘര്‍ഷം

ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ജീവനൊടുക്കി; ക്യമ്പസില്‍ സംഘര്‍ഷം

ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നിലെ ക്യമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിലേക്ക്. ഞായറാഴ്ചയാണ് ക്യമ്പസില്‍ എം.എസ്.സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത്. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം മൂലമാണ് ആത്മഹത്യയെന്ന് സമീപത്തു നിന്ന് ലഭിച്ച കുറിപ്പില്‍ പറയുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ടി.ആര്‍.എസ് സര്‍ക്കാരിന്റെ യുവാക്കളോടുള്ള സമീപവും തൊഴില്‍ അവസരങ്ങള്‍ വ്യക്തമാക്കുന്നതില്‍ വരുന്ന കാലതാമസവും മൂലമുള്ള നിരാശയിലാണ് ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇ.മുരളി (20) എന്ന വിദ്യാര്‍ത്ഥിയെയാണ് ഹോസ്റ്റലിലെ വാഷ്‌റൂമില്‍ തൂങ്ങി മരിച്ചനിലയില്‍ ഞായറാഴ്ച വൈകിട്ട് കണ്ടെത്തിയത്. പരീക്ഷയിലെ തോല്‍വി ഭയന്നാണ് മരണമെന്ന് സമീപത്തുനിന്നു ലഭിച്ച കത്തില്‍ പറയുന്നതായി പോലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് ക്യമ്പസില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പോലീസിനു നേര്‍ക്ക് പ്രതിഷേധിച്ചു. മുരളിയുടെ മൃതദേഹം പുറത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. ക്യമ്പസില്‍ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published.