സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍: നെറ്റിപ്പട്ടവും പൂരക്കുടയും കൊണ്ടു തൃശൂര്‍ തനിമയുള്ള സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. നൃത്ത, വാദ്യ, സാഹിത്യ, ചിത്രരചനാ മേഖലകളില്‍ നിന്നുള്ള സൂചകങ്ങള്‍ക്കൊപ്പം കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂരിന്റെ തനിമയായ നെറ്റിപ്പട്ടവും പൂരക്കുടയും ആലവട്ടവും വരച്ചുചേര്‍ത്തതാണു ലോഗോ. 58-ാം കലോത്സവത്തെയും സൂചിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നുര്‍ എകെഎഎസ്ജിവിഎച്ച്എസ്എസിലെ ചിത്രകല അധ്യാപകന്‍ സൈമണ്‍ പയ്യന്നൂരാണു ലോഗോ ഡിസൈന്‍ ചെയ്തത്.

കലോത്സവ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എംഎല്‍എ ലോഗോ പ്രകാശനം ചെയ്തു. സ്‌കൂള്‍ കലോത്സവം സംഘാടക സമിതി ഓഫിസ് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയതു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.വി. അബ്ദുള്‍ ഖാദര്‍, കെ.രാജന്‍, കെ.യു. അരുണന്‍, യു.ആര്‍. പ്രദീപ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ്, സബ് കലക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ അവലോകനവും നടന്നു.

Leave a Reply

Your email address will not be published.