ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ദുരന്തം വിതച്ച ഓഖി മഹാരാഷ്ട്രയുടെ തീരത്ത് എത്തിയതോടെ മുന്‍കരുതലെന്ന നിലയില്‍ മുബൈയിലെയും അയല്‍ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘം തയാറാണ്. യാത്രക്കാര്‍ കൂടുതലായാല്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ റെയില്‍വെ കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ ഉള്‍പ്പെടുന്ന ഉത്തര കൊങ്കണ്‍ തീരത്ത് മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുബൈക്ക് പുറമെ സിന്ധുദുര്‍ഗ, താനെ, റായ് ഗഡ്, പല്‍ഗര്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.