തനിക്ക് മാത്രമെന്താണ് പ്രത്യേക സൂക്ഷ്മ പരിശോധന: വിശാല്‍

തനിക്ക് മാത്രമെന്താണ് പ്രത്യേക സൂക്ഷ്മ പരിശോധന: വിശാല്‍

ചെന്നൈ: തന്റെ നാമനിര്‍ദേശ തള്ളിയ തീരുമാനത്തിനെതിരെ നടന്‍ വിശാല്‍. ജനാധിപത്യത്തിനേറ്റ അടിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഇത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്യമാണ്. എന്ത് കൊണ്ടാണ് തന്റെ പത്രികക്ക് മാത്രം പ്രത്യേക സൂക്ഷ്മ പരിശോധനെയെന്നും വിശാല്‍ ചോദിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അനുഭവം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധനക്കിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് വിശാലിന്റെ പത്രിക തള്ളിയത്. ആദ്യം പത്രിക തള്ളിയ ഭരണാധികാരി പിന്നീട് സ്വീകരിച്ചെങ്കിലും ഒടുവില്‍ തള്ളുകയായിരുന്നു.

പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയ പത്രിക, വിശാല്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി 8.15ഓടെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രാത്രി വൈകീട്ട് വീണ്ടും പരിശോധിച്ച ഭരണാധികാരി പത്രിക തള്ളുകയായിരുന്നു. അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രി ദീപയുടെ പത്രിക തള്ളിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമമുണ്ടായെന്ന് ദീപ പറഞ്ഞു. ഡിസംബര്‍ 21 നാണ് ആര്‍.കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.