ഫ്‌ളാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ടു; മകന്‍ സംശയമുനയില്‍

ഫ്‌ളാറ്റില്‍ യുവതിയും മകളും കൊല്ലപ്പെട്ടു; മകന്‍ സംശയമുനയില്‍

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ഫ്‌ളാറ്റില്‍ യുവതിയേയും മകളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ജലി അഗര്‍വാള്‍(42), മകള്‍ കനിക(11) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ മൂന്നിന് സൂറത്തിലേക്ക് പോയ അജ്ഞലിയുടെ ഭര്‍ത്താവ് സൗമ്യ അഗര്‍വാള്‍ പല തവണ ഭാര്യയെ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഘം ഫ്‌ളാറ്റിന്റെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് അമ്മയും മകളും കിടക്കയില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. രക്തക്കറകളുള്ള മൃതദേഹത്തിനടുത്ത് ക്രിക്കറ്റ് ബാറ്റും കിടപ്പുണ്ടായിരുന്നു. 16 വയസ്സായ മകനാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫ്‌ളാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ മകന്‍ ഫ്‌ളാറ്റില്‍ നിന്നും പുറത്തിറങ്ങുന്ന ദൃശ്യമുണ്ട്. കൊല നടന്ന സമയത്ത് മകന്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നതായും അതിന് ശേഷമാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. 16കാരന്‍ എവിടെയാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല.

Leave a Reply

Your email address will not be published.