ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി മാക്‌സ് ആശുപത്രിയില്‍ മരിച്ചതായി തെറ്റായ വിധിയെഴുതിയ നവജാത ശിശു മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍, മരിച്ചതായി വിധിയെഴുതുകയും, പിന്നീട് ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത കുഞ്ഞ് മരിച്ചു. ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചതായി വിധിയെഴുതുകയും തുടര്‍ന്ന് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മാക്‌സ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കുഞ്ഞ് മരിച്ചത്. 5 ദിവസമായി പിതാമ്പുരയിലെ പ്രാദേശിക നഴ്‌സിംഗ് ഹോമിലെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ നില വഷളാവുകയും, തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അമ്മ ഷാലിമാര്‍ ബാഗിലെ മാക്‌സ് ഹോസ്പിറ്റലില്‍ ഇപ്പോഴും ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില രാത്രി തന്നെ വഷളായിരുന്നുവെന്നും, ഈ കാര്യം ഡോക്ടര്‍മാര്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നും, കുഞ്ഞിന്റെ അമ്മാവന്‍ ദീപക് പറഞ്ഞു.

നവജാത ശിശുക്കളുടെ കാര്യത്തില്‍ നിര്‍ദ്ദിഷ്ടമായ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.