വനിതാ കമ്മീഷന് കൂടുതല്‍ അധികാരം; മൊഴിയെടുക്കാന്‍ ഏത് വ്യക്തിയെയും വിളിച്ചുവരുത്താം

വനിതാ കമ്മീഷന് കൂടുതല്‍ അധികാരം; മൊഴിയെടുക്കാന്‍ ഏത് വ്യക്തിയെയും വിളിച്ചുവരുത്താം

തിരുവനന്തപുരം: പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചുവരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മാത്രമല്ല, ഇത് സംബന്ധിച്ച കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിതാ കമ്മീഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചുവരുത്താനും, സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.

Leave a Reply

Your email address will not be published.