ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

മര്‍ക്കസ്സു സഖാഫത്തി സുന്നിയ്യ റൂബി സമ്മേളനത്തോടനുബന്ധിച്ച് ഡിസബര്‍ 30,31 ദിവസങ്ങളായി കാരന്തുര്‍ മര്‍ക്കസില്‍ നടക്കുന്ന മര്‍ക്കസിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയെയും ക്ലാസ് മുറിയിലേക്ക് തിരിച്ചു വിളിച്ച്, ഹോസ്റ്റലില്‍ നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം ഒരു ദിവസം മര്‍ക്കസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ബാക്ക് ടു മര്‍ക്കസ് പരിപാടിയിലേക്ക് യു.എ ഇ യിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കും.

അതിനു വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കും ഡിസംബര്‍ 31 ന് മക്കസില്‍ നടക്കുന്ന പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ച് ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള അവാര്‍ഡ് നല്‍കി മര്‍ക്കസിന്റെ കാര്യദര്‍ശിയും ഒരു ലക്ഷത്തിലധികം വരുന്ന പുര്‍വ്വ വിദ്യാര്‍ത്ഥികളെ സര്‍വ്വവും നല്‍കി ജീവിതത്തിന്റെ വിവിധ പാന്ഥാവിലെക്ക് നയിച്ച കാന്തപുരം എ.പി അബു ബക്കര്‍മുസ്ലിയാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യത്തില്‍ സമ്മാനിക്കും. പരിപാടിയുടെ വിജയത്തിനായ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദുബൈയില്‍ ചേര്‍ന്ന മര്‍ക്കസ് അലുമിനി യു എ ഇ ചാപ്റ്റര്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു

മര്‍ക്കസ് അലുമിനി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി അദ്യക്ഷത വഹിച്ചു. പുര്‍വ്വ വിദ്യാര്‍ത്ഥിയും മര്‍ക്കസ് ഡയരക്ടറുമായ Dr. എ.പി അബ്ദുള്‍ ഹക്കിം ഹസ്ഹരി ഉദ്ഘാടനം ചെയ്തു. യു.എ.ഇ ചാപ്റ്റര്‍ പുതിയ ഭാരവാഹികളായി സലാം കോളിക്കല്‍ പ്രസിഡണ്ട്) PK മുഹമ്മദ് മാസ്റ്റര്‍, ജബ്ബാര്‍ പെരുമ്പിലാവ് (വൈസ് പ്രസിഡണ്ട്മാര്‍) ഫൈസല്‍ കല്പക (ജനറല്‍ സെക്രട്ടറി) മുഹമ്മദലി സി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) ജംഷിര്‍ കുറ്റി പാല, മുനിര്‍ പാണ്ട്യാല (സെക്രട്ടറിമാര്‍) റഹിം ചാവക്കാട് (ട്രഷറര്‍) എന്നിവരെയും 40 അംഗ
എക്‌സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. യോഗത്തില്‍ മുഹമ്മദ് PK സ്വാഗതവും ഫൈസല്‍ കല്ലക നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.