ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

കണ്ണൂര്‍: എച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയയത്തില്‍ 2017 ഡിസംമ്പര്‍ 6 ന് നടന്ന കണ്ണൂര്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും വെബ് സൈറ്റ് ഉദ്ഘാടനവും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. ക്ഷീരകര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ല്, കര്‍ഷകര്‍ ഇല്ലെങ്കില്‍ സംഘങ്ങളില്ല സംഘങ്ങള്‍ ഇല്ലെങ്കില്‍ മില്‍മയില്ല, കര്‍ഷകരെ ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് നിര്‍ത്താനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ക്ഷീരമേഖല സജീവമായി കഴിഞ്ഞു.

ഉപയോഗത്തിന്റെ 85 ശതമാനം പാലും കേരളത്തില്‍ ഉല്‍പാദിപ്പിച്ച് വരുന്നു മൃഗസംരക്ഷണ മേഖല കൂടി മുന്നോട്ട് പോയാല്‍ മാത്രമെ ഇറച്ചിയിലും സ്വയംപര്യപ്പ്തമാകാന്‍ പറ്റു. നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന് എന്നതാണ് സര്‍ക്കാറിന്റെ നയം. പാല്‍ ഉല്പാദനത്തിലെ സ്വയം പര്യപ്തത ആരോഗ്യ മേഖലയില്‍ കൂടി നിലവാരം ഉയര്‍ന്ന് വരുന്നതിന് കാരണമാകുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

മെബൈല്‍ അപ്പ് ‘നല്ല കൃഷി’ യുടെ പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. എം.പി. പി.കെ.ശ്രീമതി ടീച്ചര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രാഹാം ടി. ജോസഫ് പദ്ധതി വിശദീകരിച്ചു.

ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെ നിയമസാ ഭാഗം സണ്ണി ജോസഫ് ആദരിച്ചു. പരമ്പരാഗത ക്ഷീരകര്‍ഷകരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. എം.സി.മോഹനന്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വി.കെ.സുരേഷ് ബാബു ചെയര്‍മാന്‍ വികസനകാര്യം കണ്ണൂര്‍ ജില്ലാപഞ്ചായത്ത്, പങ്കജാക്ഷന്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എന്‍.രാജന്‍ ചെയര്‍മാന്‍ ക്ഷീരകര്‍ഷക ക്ഷേമനിധി, കെ.എസ്.ഇന്ദുശേഖരന്‍ നായര്‍ ചെയര്‍മാന്‍ കേരള ഫീഡ്, ലിസി.പി. എടക്കാട് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിജ.കെ ജില്ലാ പഞ്ചായത്ത് മെമ്പര്‍, ടി.ഒ.മോഹനന്‍ ചെയര്‍മാന്‍ പെതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി കണ്ണൂര്‍ കോര്‍പ്പറേഷന്‍, പി.സി.അഹമ്മദ് കുട്ടി, സി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ കര്‍ഷകരെ ആദരിക്കല്‍ നിര്‍വ്വഹിച്ചു. ടി.കെ.പവിത്രന്‍ ചെയര്‍മാന്‍ സംഘാടക സമിതി സ്വാഗതവും, ജെയിന്‍ ജോര്‍ജ്ജ് ജില്ലാക്ഷീരവികസന വകുപ്പ് കണ്ണൂര്‍ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.