എം.ഡി.എ ഉപ്പള മേഘല ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഉപ്പള സറ്റൈകേര്‍സ് ജേതാക്കളായി

എം.ഡി.എ ഉപ്പള മേഘല ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഉപ്പള സറ്റൈകേര്‍സ് ജേതാക്കളായി

ഉപ്പള: മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ഉപ്പള മേഘല കമ്മറ്റി മൊബൈല്‍ വ്യാപാരികള്‍ക്ക് വേണ്ടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു. ഉപ്പള മണ്ണുംകുഴി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാസറഗോഡ് കുമ്പള ബന്തിയോട് ഉപ്പള മഞ്ചേശ്വരം ടീമുകള്‍ ഏറ്റുമുട്ടി വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ബന്തിയോട് ടൈഗേഴ്സ്‌നെ പരാജയപെടുത്തി ഉപ്പള ജേതാക്കളായി.

പരിപാടിയില്‍ ഉപ്പള മേഘല ജന സെക്രെട്ടറി ഫൈസല്‍ ഉപ്പള സ്വാഗതം പറഞ്ഞു. ഉപ്പള മേഘല പ്രസിഡണ്ട് ഖലീല്‍ ബി എം എ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രഡിഡണ്ട് മുഹമ്മദ് റഫീഖ് കെ ഹൈ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രഡിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്ക വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ ജന സെക്രെട്ടറി പ്രശാന്ത് എം എം കെ മൂഖ്യാത്ഥിധി ആയിരുന്നു ശ്രീകാന്ത് മഞ്ചേശ്വര്‍ ഹനീഫ് സെല്‍കിങ് മാഹിന്‍ കാസര്‍ഗോഡ് രമേശ് സാംസങ് ഇബ്രാഹിം കോട്ട സദ്ദാം മഞ്ചേശ്വര്‍, നവാസ് പുത്തൂര്‍, സമീര്‍ കാസറഗോഡ്, ഷെരീഫ് മഞ്ചേശ്വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉപ്പള മേഘലാ ട്രഷറര്‍ ഷബീര്‍ കുമ്പള നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.