യുവാക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

യുവാക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

യുവാക്കള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. നവംബറില്‍ പുറത്തിറക്കിയ ഓപ്പോ എഫ് 5 സ്മാര്‍ട്‌ഫോണിന്റെ അതേ ഫീച്ചറുകളോടെയാണ് യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഓപ്പോ എഫ് 5 യൂത്ത് എത്തിയിരിക്കുന്നത്. 16,990 രൂപയാണ് ഫോണിന്റെ വില.

യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്‍ഫി അനുഭവങ്ങള്‍ നല്കുന്നതായിരിക്കും പുതിയ ഫോണെന്ന് കമ്പനി വ്യക്തമാക്കി.
ഫാഷനബിളായ വ്യക്തിത്വവുമായി നന്നായി ചേരുന്ന ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും, ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്നവരുമായ തങ്ങള്‍ക്ക് ഈ യാത്രയില്‍ ഏറെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published.