ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.

പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.