കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെ പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. എം.സി.ആര്‍.ടി, ടി.ജി.റ്റി ഫിസിക്കല്‍ സയന്‍സ്, ടി.ജി.റ്റി നാച്വറല്‍ സയന്‍സ്, ടി.ജി.റ്റി ഇംഗ്ലീഷ്, ടി.ജി.റ്റി സോഷ്യല്‍ സയന്‍സ്, ടി.ജി.റ്റി മാത്സ്, ടി.ജി.റ്റി ഹിന്ദി, ടി.ജി.റ്റി മലയാളം, പി.ഇ.റ്റി എന്നിവയില്‍ ഓരോ ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളിലെ അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2960111.

Leave a Reply

Your email address will not be published. Required fields are marked *