സൗജന്യ ലാപ്‌ടോപ്പ് വിതരണം അപേക്ഷ തീയതി മാര്‍ച്ച് 30 വരെ നീട്ടി

2023-24 അദ്ധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ നീട്ടി. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും kmtwwfb.org ലഭിക്കും. കൂടാതെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *