ഗവ.ഐടിഐയില്‍ തൊഴില്‍മേള 19ന്

ഗവ.ഐടിഐയില്‍ തൊഴില്‍മേള 19ന്

കാസര്‍കോട്: വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ.ഐടിഐയില്‍ ഈ മാസം 19ന് രാവിലെ എട്ടുമുതല്‍ അഞ്ച് വരെ തൊഴില്‍ മേള നടത്തും. സ്പെക്ട്രം രണ്ട് എന്ന പേരില്‍ നടത്തുന്ന മേളയില്‍ കേരളത്തില്‍ നിന്നും പുറത്തുമായി നൂറോളം തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍,പ്രൈവറ്റ് ഐ.ടി.ഐകളില്‍ വിജയകരമായി തൊഴില്‍ പരിശീലനം പൂര്‍ത്തീയാക്കി ട്രെയിനികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

തൊഴില്‍മേളയിലെ സ്പോട്ട് രജിസ്ട്രേഷന്‍ കൗണ്ടര്‍വഴിയും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ www.itdjobfair.inവഴിയും രജിസ്റ്റര്‍ ചെയ്യാം. എന്‍ടിസി, എസ്ടിസി, എന്‍എസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256440

മേളയുടെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ ജീവന്‍ ബാബു.കെ മുഖ്യ പ്രഭാഷണം നടത്തും. വ്യാവസായിക പരിശീലന വകുപ്പിന്റെ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ജേക്കബ്, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് കെ.പി ശിവശങ്കരന്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.