സംയുക്ത ക്രിസ്തുമസ് സായാഹ്നം, പുല്‍ക്കൂട്-2017

സംയുക്ത ക്രിസ്തുമസ് സായാഹ്നം, പുല്‍ക്കൂട്-2017

കാഞ്ഞങ്ങാട്: വൈ.എം.സി.എ. ഹൊസ്ദുര്‍ഗ്ഗിന്റെ നേതൃത്വത്തില്‍ ഏഴു ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്തുമസ് സായാഹ്നം പുല്‍ക്കൂട്-2017 കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭി.മാര്‍.ഡോ.ജോസഫ് പാംപ്ലാനി (സഹായ മെത്രാന്‍,തലശേരി അതിരൂപത) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോയി വണ്ടാംകുന്നേല്‍ അധ്യക്ഷനായി. കുര്യന്‍ ചക്കാലക്കുന്നേല്‍, റവ.ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ സന്ദേശം നല്‍കി. മോണ്‍.ജോര്‍ജ്ജ് എളുക്കുന്നേല്‍, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, റവ.ഫാ.ബിനു സി ജോണ്‍, പ്രഫൊ.ജോയി.സി.ജോര്‍ജ്ജ് മുഖ്യാതിഥി. റവ.ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍, റവ.ഫാ.എല്‍ദോസ്, തോമസ് പൈനാപ്പളളി, മാനുവല്‍ കുറിച്ചിത്താനം, പോള്‍ ഡിസൂസ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.