സ്‌നേഹസ്പര്‍ശം: 2017 പാരാപ്ലിജിയ സംഗമം നടത്തി

സ്‌നേഹസ്പര്‍ശം: 2017 പാരാപ്ലിജിയ സംഗമം നടത്തി

കാഞ്ഞങ്ങാട്: ആരോഗ്യ കേരളം പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെയും ബേക്കല്‍ ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് സ്‌നേഹസ്പര്‍ശം- 2017 പാരാപ്ലിജിയ സംഗമം നടത്തി. സംഗമത്തില്‍ 300 പേര്‍ പങ്കെടുത്തു. ഒരുമ മേല്‍ പറമ്പ്, ക്വിസ് കോട്ടിക്കുളം, ബ്രദേശ് ക്ലബ്ബ് പാലക്കുന്ന്, ശിഹാബ് തങ്ങള്‍ ട്രസ്റ്റ് കുണിയ, ഗ്രീന്‍ സ്റ്റാര്‍ കുണിയ, എന്നീ സംഘടനകളുടെ സഹകരണത്തോടെ സംഗമം നടന്നു.

പരിപാടി ബേക്കല്‍ എസ്.ഐ കെ.വിശ്വംഭരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ.ഡോ.എ.പി.ദിനേശ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം ഡോ.രാമന്‍ സ്വാതി വാമന്‍, യു.പി.വിപിന്‍, പി.ഷിജി ശേഖര്‍, ബി.അജയ കുമാര്‍, എ.എന്‍.സുരേഷ് കുമാര്‍, ഹസന്‍ കുട്ടി, ശംഭു, മധുമദനന്‍, ദിനേശന്‍, എം.മനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.