സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കരുത്; ഹിന്ദു കുട്ടികള്‍ ആഘോഷിച്ചാല്‍ അനുഭവിക്കും, ഭീഷണി!

സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കരുത്; ഹിന്ദു കുട്ടികള്‍ ആഘോഷിച്ചാല്‍ അനുഭവിക്കും, ഭീഷണി!

ലക്‌നൗ: ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കുമായി ഹിന്ദു സംഘടനകള്‍. രാജ്യത്ത് വീഷം ചീറ്റി രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചാണ്. ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിലക്കുമായാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഭീഷണി.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ഹിന്ദു ജാഗരണ്‍ സമിതിയുടെ ഭീഷണിയുണ്ട്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നാണ് സംഭവത്തില്‍ സംഘടനയുടെ വിശദീകരണം. മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ഭീഷണിക്കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌ക്കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മൊനം പാലിക്കുകയാണ്. സ്‌കൂളുകളിലെ ഭീഷണിയെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published.