പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി

കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി.ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. ഡിസംബര്‍ 15ന് രാവിലെ കോളേജിലേക്കാണെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.

പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണത്തിലാണ് അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയെയും കാണാനില്ലെന്ന് മനസ്സിലായത്.വിദ്യാര്‍ത്ഥിനിക്കായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published.