പുസ്തക പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം ചെയ്തു

മുതിര്‍ന്ന മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ. സി വി ആനന്ദ ബോസിന്റെ ആത്മകഥ പറയാതിനി വയ്യ പ്രസിദ്ധീകരിച്ചു. പുസ്തക ത്രയമായാണ് ആത്മകഥ പ്രകാശനം ചെയ്തിട്ടുള്ളത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജെ ലത അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ സാഹിത്യകാരന്മാരായ കെ എല്‍ മോഹന വര്‍മ്മ, തോമസ് മാത്യു എന്നിവരും സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. അഡ്വ. ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

കേരളശബ്ദത്തില്‍ നാലു വര്‍ഷമായി ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നതാണ് ഈ ആത്മകഥ. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ഡോ. സി വി മോഹന്‍ ബോസ് പുസ്തകകാവതരണം നടത്തി. പ്രസിദ്ധ കവിയും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഡോ സി വി ആനന്ദ ബോസിന്റെ ഇരുപത്താറാമത്തെ പുസ്തകമാണിത്. ആനന്ദ ബോസ് എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പാര്‍പ്പിടം എന്ന പുസ്തകത്തിന് ഓവര്‍സീസ് ലിറ്റററി ക്രിറ്റിക്സ് അവാര്‍ഡ് ലഭിച്ചു. ഒരുലക്ഷം രൂപയും ഫലകവും കീര്‍ത്തി പത്രവും അടങ്ങിയ ഈ അവാര്‍ഡ് ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയില്‍വച്ച് യു എ ഇ ഊര്‍ജ്ജ വകുപ്പ് മന്ത്രി റഷീദ് അല്‍ ലീം നല്‍കി. സാഹിത്യ രംഗത്തും ഭരണ രംഗത്തും ആനന്ദബോസ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരളാ ഗവണ്‍മെന്റ് കേരള പിറവിയോടനുബന്ധിച്ച് അദ്ദേഹത്തെ കീര്‍ത്തി പത്രം നല്‍കി ആദരിക്കുകയുണ്ടായി. ഏറ്റവും നല്ല പ്രൊഡക്ഷനുള്ള അവാര്‍ഡ് ആനന്ദബോസിന്റെ സയലന്‍സ് സൗണ്ട് ഗുഡ് എന്ന പുസ്തകം ദര്‍ശന അ്തര്‍ദ്ദേശീയ പുസ്തകമേളയില്‍ കരസ്ഥമാക്കിയിരുന്നു.

ഈ വര്‍ഷത്തെ സ്വാതി പ്രതിഭാ പുരസ്‌കാരത്തിന് ആനന്ദബോസിന്റെ കവിതകളെ തിരഞ്ഞെടുത്തതായി സ്വാതി പ്രതിഭാ സമിതിയുടെ അദ്ധ്യക്ഷനായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അറിയിച്ചു. ലയണ്‍സ് ക്ലഭിന്റഎ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ലയണ്‍സ് സെന്റിനറി അവാര്‍ഡ് ഫോര്‍ ലിറ്ററേച്ചര്‍ ആനന്ദബോസിനാണ്. ഇഗ്ലീഷിലും ഹിന്ദിയിലും ഫ്രഞ്ചിലും ആനന്ദബോസിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.