വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍?

വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍?

പലരുടെയും ശീലമാണ് രാവിലെയുള്ള കാപ്പികുടി. എന്നാല്‍ അത് അത്ര നല്ലതല്ല. പലര്‍ക്കും ഇത്തരത്തില്‍ ഒരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്ന ശീലമുണ്ട്. എന്നാലിതാ ഈ ശീലം നിര്‍ത്തിക്കോളൂ. ആരോഗ്യത്തിന് അത്ര നല്ലതല്ല ഈ ശീലമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാപ്പി കുടിക്കരുതെന്നല്ല, മറിച്ച് ഒഴിഞ്ഞ വയറില്‍ കാപ്പി കുടിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. ഇത് വയറില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉല്‍പ്പാദനം വര്‍ദ്ധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ സെന്‍സിറ്റീവ് ആണെങ്കില്‍ ഈ ശീലം സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ വരികയും ഇത് നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഒഴിഞ്ഞ വയറിലെ കാപ്പികുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് കാലി വയറില്‍ കാപ്പി കുടിക്കുന്നതെങ്കില്‍ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലതെന്നും ഗവേഷകര്‍ പറയുന്നു. ഇനി അതല്ല രാവിലെ കാപ്പി കുടിച്ചേ മതിയാകൂ എന്നാണെങ്കില്‍ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും.

Leave a Reply

Your email address will not be published.