‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

‘സ്റ്റോണ്‍ തെറാപ്പി’ സൗന്ദര്യത്തിന് ഏറ്റവും ഉത്തമം

എല്ലാവരും പ്രധാനമായും സ്ത്രീകള്‍ കൂടുതലും സമയം ചെലവഴിക്കുന്നത് അവരുടെ ശരീര സൗന്ദര്യത്തിനാണ്. അതിന് എത്ര കഷ്ടപ്പെടാനും നമുക്ക് ഒരു മടിയുമില്ല. സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി വിപണിയില്‍ ലഭിക്കുന്ന മരുന്നുകളും ക്രീമുകളും ഒരു മടിയുമില്ലാതെ നാം പരീക്ഷിച്ച് നോക്കുകയും ചെയ്യും. അത്രയൊക്കെ കഷ്ടപ്പെടുന്നവര്‍ സ്റ്റോണ്‍ തെറാപ്പി കൂടി ഒന്ന് ട്രൈ ചെയ്തു നോക്കു. മറ്റു പരീക്ഷണങ്ങളെ പോലെയല്ല ഇത് തീര്‍ച്ചയായും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു റിസള്‍ട്ട് നല്‍കും. രാസ വസ്തുക്കള്‍ അടങ്ങിയ സാധനങ്ങള്‍ ശരീരത്തില്‍ അധികം ഉപയോഗിച്ചാല്‍ അതിന്റേതായ പാര്‍ശ്വ ഫലങ്ങള്‍ തീര്‍ച്ചയാണ്. അത് കൊണ്ട് ഇപ്പോഴും പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉത്തമം.

അത്തരത്തില്‍ ഒരു പ്രകൃതി ദത്തമായ രീതി ആണ് സ്റ്റോണ്‍ മസാജ്. സ്റ്റോണ്‍ തെറപ്പിക്കായി പ്രേത്യേകം കല്ലുകള്‍ ആണ് ഉപയോഗിക്കുക. ഹീലിംഗ് പവറുള്ള ബസാള്‍ട്ട് എന്ന ഇനം കല്ലുകള്‍ ആണ് മസാജിന് ഉപയോഗിക്കുന്നത്. ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചുളിവുകളും കറുത്ത പാടുകളും അകറ്റി യുവത്വം ഏകാനും ഈ കല്ലുകള്‍ കൊണ്ടുള്ള മസാജ് സാധിപ്പിക്കുന്നു. അത് മാത്രമല്ല ശരീരത്തിന്റെയും മുഖത്തിന്റെയും രക്ത ചംക്രമണം വര്‍ധിക്കുകയും ചെയ്യുന്നു. സ്റ്റോണ്‍ തെറാപ്പി ചെയ്യുവാന്‍ ആയി ആദ്യം മുഖം നന്നായി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയിട്ടു പകുതി മുറിച്ച ഓറഞ്ച് ഉപയോഗിച്ച് അഞ്ചു മിനിറ്റ് മസാജ് ചെയ്യണം.

ശേഷം ചെറു ചൂട് വെള്ളത്തില്‍ ഇട്ടിരിക്കുന്ന ബസാള്‍ട്ട് സ്റ്റോണ്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം. ഓറഞ്ചു നീരിലെ സ്ട്രിക് ആസിഡും ബസാള്‍ട്ടിന്റെ ഹീലിംഗ് പവാറും കൂടി ചേരുമ്പോള്‍ മുഖത്തെ കറുത്ത പാടുകള്‍ എല്ലാം അകലുന്നു .ആഴ്ചയില്‍ രണ്ടു പ്രാവശ്യം സ്റ്റോണ്‍ തെറാപ്പി ചെയ്യാവുന്നതാണ്. ഓറഞ്ചിന്റെ നീര് കൂടാതെ പപ്പായ, തക്കാളി, നാരങ്ങാ എന്നിവയുടെ നീരും ഉപയോഗിക്കാവുന്നതാണ്

Leave a Reply

Your email address will not be published.