വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭക്ഷ്യ സംസ്‌കരണ സമുച്ചയ ശിലാസ്ഥാപനം

വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭക്ഷ്യ സംസ്‌കരണ സമുച്ചയ ശിലാസ്ഥാപനം

വയനാട്: വയനാട് കോലമ്പറ്റയില്‍ ആരംഭിക്കാനിരിക്കുന്ന വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ഭക്ഷ്യ സംസ്‌കരണ സമുച്ചയം ശിലാസ്ഥാപനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വയനാട് സുസ്ഥിര കാര്‍ഷിക മിഷന്‍ എന്ന വാസുകി കര്‍ഷകരുടെ തനത് ഉല്പന്നങ്ങളായ ജൈവ നെല്ല്, പച്ചക്കറി, പഴങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മുട്ട എന്നിവയും അവയുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുളള സംരംഭമാണ്.

രണ്ടു ഘട്ടങ്ങളിലായി 13.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുക. ചേകാടി പാടശേഖര സമിതിക്കുളള 3.5 ലക്ഷം രൂപയുടെയും മഴമറ കൃഷിക്കുളള 50000 രൂപയുടെ കാര്‍ഷിക സഹായവും മന്ത്രി വിതരണം ചെയ്തു. എസ്. എം. എ. എം പദ്ധതി പ്രകാരമുളള ട്രാക്ടര്‍ താക്കോല്‍ ദാനവും പ്രസ്തുത പരിപാടിയില്‍ നിര്‍വ്വഹിക്കപ്പെട്ടു.

വയനാട് പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുമെന്നും പുഷ്പ കൃഷിയ്ക്ക് ഇവിടെ പ്രാമുഖ്യം നല്‍കുമെന്നും മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെയും സംരംഭകരുടെയും മേളയായ വൈഗ 2018 തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്നുവെന്നും ആയതിലേക്ക് എല്ലാ സംരംഭകരേയും അദ്ദേഹം സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published.