കാസര്‍ഗോഡ് ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു

കാസര്‍ഗോഡ് ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു

കാസര്‍ഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു .ചരല്‍ നീക്കം ചെയ്യാന്‍ പല തവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ല. മലയോര ജനതയുടെ കുടിവെള്ളം വഴിമുട്ടുന്ന തരത്തില്‍ ചരല്‍ മണ്ണ് കുമിഞ്ഞുകൂടി ചാലിന്റെ വിസ്തൃതി കുറയാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി.

മഴക്കാലത്ത് കുത്തോഴുക്കുണ്ടാകുമ്‌ബോള്‍ കുന്നുകൂടിയ ചരല്‍ .പല ഭാഗങ്ങളിലായി ചാലിന്റെ ഒഴുക്ക് നിശ്ചലമാക്കി കഴിഞ്ഞു.ബങ്കളം പള്ളത്തുവയല്‍ പ്രദേശത്ത് കുമിഞ്ഞ് കിടക്കുന്ന ചരല്‍ മണ്ണില്‍ കുറ്റിക്കാടികളും വൃക്ഷങ്ങളും തഴച്ചുവളരുകയാണ്.ഇവിടെ ചരല്‍ കൂനയ്ക്ക് 25 മീറ്ററിലധികം നീളമുണ്ട്.ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലസംരക്ഷണത്തിന് മടിക്കൈ പഞ്ചായത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ചരല്‍ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.മടിക്കൈ ഗ്രാമപഞ്ചായത്തിലെ മാനൂര് മുതല്‍ കണിച്ചിറ വരെ നീളുന്ന ചാലിന് മുപ്പത് കിലോമീറ്റര്‍ നീളമുണ്ട്. ഈ മാസം വരെ ജലസമൃദ്ധി ഉണ്ടായിരുന്ന ചാല്‍ ഡിസംബറില്‍ തന്നെ വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്

Leave a Reply

Your email address will not be published.