ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം

ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം

ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം. സാധാരണഗതിയില്‍ ക്യാമറകളില്‍ ബാറ്ററിപാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാരം പലപ്പോഴും ക്യാമറയുടെ വലിപ്പവും ഭാരവും വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായി മാറും. മാത്രമല്ല കമ്പനിയിതര ബാറ്ററി പാക്കുകള്‍ ക്യാമറയെ തന്നെ ദോഷകരമായി ബാധിക്കും. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ പരിഹാരമാണ് ഡിജിറ്റല്‍ എസ്.എല്‍.ആര്‍ / മിറര്‍ലെസ് ക്യാമറകള്‍ക്ക് വേണ്ടിയുള്ള പവര്‍ബാങ്കുകള്‍. അതിവേഗം ചാര്‍ജ് നഷ്മാകുന്നതിനാല്‍ പുതിയ ഡി എസ്.എല്‍.ആര്‍ / മിറര്‍ലെസ് ക്യാമറകള്‍ക്ക് വിപണിയിലെത്തിയ പുതിയ തരം പവര്‍ബാങ്ക് സഹായകരമാകും. ലംപാര്‍ട്ട് എന്ന കമ്പനിയാണ് പവര്‍ ബാങ്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സോണി എ 7 ശ്രേണി,കാനണ്‍ എല്‍പി-ഇ -6 ശ്രേണി, നിക്കോണ്‍ EL15 ശ്രേണി, പാനസോണിക് GH സീരീസ്, കാനണ്‍ എല്‍.പി- E6: കാനണ്‍ ഇഒഎസ് 7 ഡി മാര്‍ക്ക് 2, 7 ഡി, 5 ഡി മാര്‍ക്ക് 2, 5 ഡി മാര്‍ക്ക് 3, 5 ഡി മാര്‍ക്ക് IV, 5DS, 5DS R, 60D, 60DA, 70D, 6D, 6D മാര്‍ക്ക് 2 ക്യാമറകള്‍ നിക്കോണ്‍ ഇപി 5 എ:D3100, D3200, D3300, D5100, D5200, D5300, Df, P7000, P7100, P7700, P7800, നിക്കോണ്‍ EL-15:D500, D600, D610, D7000, D7100, D750, D800, D800E, D810 സോണി ആല്‍ഫ NEX-3, 5, 6, 7 സീരീസ് ക്യാമറകള്‍, ഡി.എസ്.എല്‍.ആര്‍-എസ്.എല്‍.ടി-എ 33, ഡി.എസ്.എല്‍.ആര്‍-എസ്.എല്‍.ടി-എ 55പാനാസോണിക് GH3, GH4 & GH5എന്നീ മോഡലുകള്‍ക്കു ഈ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published.