എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാന്‍ സഹായിക്കുന്ന എയര്‍ടെല്‍ ടിവി ആപ് വരുന്നു. നിലവില്‍ റിലൈന്‍സ് ജിയോയില്‍ ഉള്ളതിന് സമാനമായിട്ടാണ് ഈ ആപ്പ് വരുന്നത്. എയര്‍ടെല്‍ ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. ഇതു കൂടാതെ 6000ല്‍ അധികം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളായ ഇന്ത്യന്‍ റീജിയണല്‍ ഫിലിമുകള്‍, ഇന്റര്‍നാഷണല്‍ ടിവി ഷോകള്‍ എന്നിവ ലഭ്യമാകും.
ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഭോജ്പൂരി, ആസാമീസ്, ഒഡിയ, ഫ്രെഞ്ച്, ഉറുദു എന്നീ ഭാഷകളിലാണ് ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

എയര്‍ടെല്‍ ടിവിയുടെ മുഴുവന്‍ കാറ്റലോഗും ജൂണ്‍ 2018 വരെ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published.