കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം

കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം ഉണ്ണിമിശിഹാ ഫൊറോനോ ദൈവാലയത്തില്‍ വെച്ച് വികാരി ഫാ. മാത്യു ആലങ്കോട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേരി കിഴക്കേകരയുടെ അദ്ധ്യക്ഷതയില്‍ ഫാ. ചക്കനാനിയില്‍ സ്വാഗതം പറഞ്ഞു. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ജോസഫ് വീട്ടിയാങ്കല്‍ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍സണ്‍ അന്ത്യാകുളം എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

വിവിധ യൂണിറ്റുകള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ക്രിസ്മസ് ഫ്രണ്ടായി മേഖല തിരെഞ്ഞെടുത്ത ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിനുള്ള സമ്മാനം ചെയര്‍മാന്‍ ചാക്കോ ഏറ്റു വാങ്ങി. ലിസി പുത്തന്‍കാലായില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, പുഷ്പ വെട്ടംതടം വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ലില്ലിക്കുട്ടി നെടുമ്പട്ടിയില്‍, ലിസമ്മ പഴയ പറമ്പില്‍ , ഷിജി പ്ലാക്കീല്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ജോസി ജോസ് നന്ദി അര്‍പ്പിച്ചു. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

Leave a Reply

Your email address will not be published.