ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഈ നാടന്‍ വിദ്യയിലൂടെ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാം

ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍ നമ്മുടെ അടുക്കളയിലെ ഉള്ളിയുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാം. എന്നാല്‍, ഉള്ളിയുടെ മണം പലര്‍ക്കും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങള്‍ പലരും അറിയാതെ പോകുന്നത്. മണത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണിത്.

ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി നീരു സഹായിക്കും.

ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഇത് ഉള്ളിനീര് തലയോടില്‍ ശരിക്കു പിടിയ്ക്കുന്നതിന് സഹായിക്കും.

ഉള്ളി അല്ലെങ്കില്‍ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങള്‍ മിക്‌സിയിലടിച്ച് നീരു പിഴിഞ്ഞെടുക്കാം. ഇത് ശിരോചര്‍മത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്ബു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ അകന്ന് മുടി നന്നായി വളരും. മുടി കൊഴിച്ചില്‍ ആണ്‍പെണ്‍ ഭേദമെന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍, അധികം ചെലവില്ലാതെ ആര്‍ക്കും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു എളുപ്പ മാര്‍ഗമാണിത് .

Leave a Reply

Your email address will not be published.