അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തില്‍ മരിച്ച അഹമ്മദ് അഫ്‌സലിന്റെ സ്മരണാര്‍ഥം ജില്ലാകമ്മിറ്റി ആരംഭിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാനഗര്‍ ബാലകൃഷ്ണന്‍ മന്ദിരത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാകമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥിനി സബ്കമ്മിറ്റിയുടെ പഠനവേദി ‘ചിറകി’-ന്റെയും സഫ്ദര്‍ ഹാശ്മി തെരുവ്‌നാടക വേദിയുടെയും പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. ജില്ലാകമ്മിറ്റി ഏറ്റെടുത്ത വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനുള്ള രണ്ടംഘട്ട ധനസഹായം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ വിതരണം ചെയ്തു. ടി എം എ കരീം, പി ശിവപ്രസാദ്, ബി വൈശാഖ്, വി പി അമ്പിളി, മീര ചന്ദ്രന്‍, വി സൂരജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.