‘കല വിപ്ലവം പ്രണയം’ത്തിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

‘കല വിപ്ലവം പ്രണയം’ത്തിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക് 247, അന്‍സന്‍ പോള്‍-ഗായത്രി സുരേഷ് ചിത്രം ‘കല വിപ്ലവം പ്രണയം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മേടക്കാറ്റ്’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാണ്. നവാഗതനായ അതുല്‍ ആനന്ദാണ് ശ്രീജിത്ത് അച്യുതന്‍ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ജിതിന്‍ ജിത്തു സംവിധാനം നിര്‍വഹിച്ച ‘കല വിപ്ലവം പ്രണയം’ത്തില്‍ സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല വിപ്ലവം പ്രണയം’ നിര്‍മിച്ചിരിക്കുന്നത്.

‘മേടക്കാറ്റ്’ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍  https://www.youtube.com/watch?v=IJ-FwND2V0g

മ്യൂസിക്247നെ കുറിച്ച്:

കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര്‍ യു, കിസ്മത്ത്, വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.

Leave a Reply

Your email address will not be published.