സ്വന്തം തട്ടകത്തില്‍ ഗോകുലം ഇന്ന് ഐസോള്‍ എഫ്.സിയോട് ഏറ്റുമുട്ടും

സ്വന്തം തട്ടകത്തില്‍ ഗോകുലം ഇന്ന് ഐസോള്‍ എഫ്.സിയോട് ഏറ്റുമുട്ടും

കാലിക്കറ്റ്: ഐ ലീഗില്‍ ഗോകുലം കേരള ഇന്ന് ഐസോള്‍ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കാലിക്കറ്റ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2 മണിക്കാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തില്‍ 10 പേരുമായി ഈസ്റ്റ് ബംഗാളിനെ എതിരിട്ട് ഗോകുലം പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയില്‍ റഫീഖ് നേടിയ ഗോളിലാണ് ഗോകുലം തോല്‍വി ഏറ്റുവാങ്ങിയത്.

പരിക്ക് മാറി കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ കമോ ബായിക്ക് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ വീണ്ടും പരിക്കേറ്റു. കമോ ബായിയുടെ അസാന്നിധ്യം ഗോകുലത്തിന് തിരിച്ചടിയായി. മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഖാലിദ് സാലെയും ഇന്നത്തെ മത്സരത്തിന് ടീമില്‍ ഉണ്ടാവില്ല. നിലവില്‍ 5 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റോടെ ഗോകുലം കേരള എട്ടാം സ്ഥാനത്താണ്. ഐസോള്‍ ലീഗില്‍ കുതിക്കുന്ന മിനര്‍വയെ സീസണില്‍ ആദ്യമായി തോല്‍പിച്ചാണ് മത്സരത്തിനിറങ്ങുന്നത്. 4 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഐസോള്‍ ഏഴാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published.