ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ഇതുകൂടി ശ്രദ്ധിച്ചോളൂ..

ടൂത്ത് ബ്രഷ് വാങ്ങുമ്പോള്‍ ഇതുകൂടി ശ്രദ്ധിച്ചോളൂ..

വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വൃത്തിയോടെയും വെടിപ്പോടെയും പല്ലുതേക്കുന്ന ബ്രഷുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഒരു ബ്രഷ് ഒരാള്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കുന്നു എന്നാണ് ഒരു പരിശോധനയില്‍ കണ്ടെത്തിയത്.

അതായത് ഒരാള്‍ ഒരു ബ്രഷ് ആണ് ഒരു വര്‍ഷം വാങ്ങുന്നത്. ഇത് തെറ്റാണ്. നിരന്തര ഉപയോഗം കൊണ്ട് ടൂത്ത് ബ്രഷുകളുടെ നാരുകള്‍ വളയുകയും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെവരികയും ചെയ്യും. ദന്തനിരകളുടെ പിന്നറ്റം വരെ അത് എത്തുകയുമില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ബ്രഷ് വാങ്ങുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട 3 കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1. തല ചെറുത്: നിങ്ങള്‍ ചെറിയ തലയുള്ള ബ്രഷാണ് തെരഞ്ഞെടുക്കേണ്ടത്. വായ്ക്കുള്ളില്‍ എല്ലായിടത്തേക്കും ബ്രഷിനെ ചലിപ്പിക്കുവാന്‍ ഇതിലൂടെ സാധ്യമാകും.

2. നൈലോണ്‍: നൈലോണ്‍ നാരുകളുള്ള ബ്രഷ് തെരഞ്ഞെടുക്കുക. ഇത്തരം ബ്രഷുകള്‍ക്ക് വിലക്കുറവാണെങ്കിലും ഏറെ ഈടുനില്‍ക്കും. വേഗം ഉണങ്ങുകയും സാധാരണ ബ്രഷുകളുടെ നാരുകള്‍ പോലെ മൃദുവാകാതെ പുതുമ നിലനിര്‍ത്തും.

3. മൃദു വേണ്ട: ചില ബ്രഷുകളില്‍ സോഫ്റ്റ് എന്നെഴുതിയിരിക്കും. അതുകണ്ട് വാങ്ങാന്‍ നില്‍ക്കേണ്ട. ചെറിയ കുട്ടികള്‍ക്കോ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമോ ഉപയോഗിക്കാനുള്ളവയാണവ. പല്ലിനെ ആവരണം ചെയ്യുന്ന അഴുക്ക് നീക്കാന്‍ ശക്തമായ നാരുകളുള്ള ബ്രഷുകളാണ് ആവശ്യമുള്ളതെന്നു മറക്കാതിരിക്കുക.

Leave a Reply

Your email address will not be published.