പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ പുഷ്പങ്ങളുടെ പൂപ്പൊലി

പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ പുഷ്പങ്ങളുടെ പൂപ്പൊലി

വയനാട്: ജില്ല പുഷ്പകൃഷിയുടെയും സുഗന്ധ നെല്ലിന്റേയും പ്രത്യേത കൃഷി മേഖലയായി പ്രഖ്യാപിക്കും. പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുഷ്പ ഫല സസ്യ അന്തര്‍ദേശീയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍. ഗുണമേയുളള വിത്തും തൈകളും ഉല്പാദിപ്പിച്ച് കര്‍ഷകരിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല, സര്‍ക്കാര്‍ ഫാമുകള്‍, വി. എഫ്. പി. സി. കെ എന്നിവയെ സന്നദ്ധമാക്കും.

ഗവേഷണ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ അടയന്തിരമായി പികത്തി ഇവയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കും. നടീല്‍ വസ്തുക്കള്‍ വില്‍ ക്കുമ്പോള്‍ ബാര്‍കോഡ് നല്‍കും. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നൂറ് ഇനം അപൂര്‍വ്വ നെല്ലിനങ്ങള്‍ കൃഷി ചെയ്യും. സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം, വയോധികര്‍ക്കും അംഗപരിമിതര്‍ക്കും യാത്രാ സൗകര്യം, വൈവിധ്യമാര്‍ന്ന മുള ഉദ്യാനം എന്നിവയും ആരംഭിക്കും. ഈ വര്‍ഷവും ചക്ക മഹോത്സവം മാര്‍ച്ച് മാസത്തിനുളളില്‍ നടത്തും.

ചക്കയുടെ ഗവേഷണവും ഇവിടെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ പത്ത് ഏക്കര്‍ ഭൂമിയില്‍ പൂഷ്പ കൃഷി നടത്തും. കാര്‍ഷിക ഗവേഷകരുമായി കര്‍ഷകര്‍ക്ക് സംവദിക്കുവാന്‍ തൃശ്ശൂരില്‍ നടത്തുന്ന മുഖാമുഖം പരിപാടി വളരെ ഫലപ്രദമാണെന്ന് അദ്ദേഹം അറിയിച്ചു. പരിപാടിയില്‍ വെച്ച് ചെറുവയല്‍ രാമന്‍, ശശീന്ദ്രന്‍, പ്രദീപ് കുമാര്‍ തയ്യില്‍, ഫാഴി പി. എ, മേരി, സുഭദ്ര കുമാരി എന്നിവരെ ആദരിച്ചു. പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി എം. എല്‍. എ ഐ. സി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍. ചന്ദ്ര ബാബു കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്വാഗതം ആശംസിച്ചു.

കെ. എ യു രജിസ്ട്രാര്‍ ഡോ. എസ്. ലീന കുമാരി, കെ. എ. യു. ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പി. ഇന്ദിരാ ദേവി, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ. എം. സുനില്‍ കുമാര്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 2000 ത്തില്‍പരം ഇനങ്ങളുളള റോസ് ഗാര്‍ഡന്‍, 1000 ത്തില്‍ പരം സ്വദേശ-വിദേശ ഇനം ഓര്‍ക്കിഡുകള്‍, മറ്റ് അലങ്കാര ചെടികള്‍, 2000 ഇനങ്ങളുളള ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ്, മാരിഗോള്‍ഡ് തോട്ടം, വിവിധ തരം ശില്പങ്ങള്‍, ചന്ദ്രോദ്യാനം, വിവിധതരം പക്ഷി മൃഗാദികള്‍, അക്വെറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, ജൈവ വൈവിധ്യം, വിവിധ ഇനം നെല്‍വിത്തിനങ്ങളുടെ ശേഖരം, ശലഭ ഉദ്യാനം, പോളീ ഹൗസിനുളളിലെ താമര ഇനങ്ങളുടെ വിപുലമായ ശേഖരം, അപൂര്‍വ്വ ഇനങ്ങളുളള പുരാവസ്തു ശേഖരം, ഗവേഷണ സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, കര്‍ഷകര്‍ക്ക് വിജ്ഞാനം പകരുന്ന സെമിനാറുകള്‍, അന്താരാഷ്ട്ര സിമ്പോസിയം, നയന മനോഹരമായ കലാസന്ധ്യ, വിവിധ വകുപ്പുകളുടെയും സ്വകാര്യ സംരംഭകരുടെയും സ്റ്റാളുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേള ജനുവരി 18-ന് സമാപിക്കും.

Leave a Reply

Your email address will not be published.