കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒന്നാം തിയതി വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. ഇരുട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കി. ആസാമില്‍ നിന്നും ചെങ്കല്‍ പണിക്കായി എത്തിയ സോഹന്‍ റായിയെയാണ് ബ്ലാത്തൂര്‍ ടൗണിനടുത്തുള്ള വാടക വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപതകമാണെന്ന സൂചനയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.