നിരവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ മാറിയില്ല; യുവ സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ തൂങ്ങി മരിച്ചു

നിരവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ മാറിയില്ല; യുവ സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ തൂങ്ങി മരിച്ചു

മധുരൈ: മുടികൊഴിച്ചില്‍ മാറാത്തതിലുള്ള വിഷമം മൂലം 27കാരന്‍ തൂങ്ങിമരിച്ചു. ബംഗളരുവില്‍ സോഫ്‌റ്റേര്‍ എഞ്ചിനിയറായി ജോലി നോക്കിയിരുന്ന മധുരൈ ജയ ഹിന്ദ്പുരം സ്വദേശി ആര്‍ മിഥുന്‍ രാജിനെയാണ് ഞായറാഴ്ച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി മരുന്നുകള്‍ പരീക്ഷിച്ചിട്ടും മുടികൊഴിച്ചില്‍ മാറാത്തതില്‍ നിരാശനായിരുന്നു മിഥുന്‍ രാജെന്ന് പൊലീസ് പറഞ്ഞു.

ബംഗളരുവില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുന്‍ അമ്മ വാസന്തി അമ്പലത്തില്‍ പോയ സമയം നോക്കി മുറിയിലെ സീലിംഗില്‍ കെട്ടി തൂങ്ങുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ ജയ് ഹിന്ദ് പുരം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published.