ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, ക്രീമുകള്‍ തുടങ്ങിയ സാധാരണ ഉപയോഗിക്കാറുള്ളതാണ്. ചര്‍മരോഗ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷന്‍ എന്നിവ. താരന്‍ നിവാരണത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനു പുറമേ രോഗികള്‍ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്.

താരന് ഷാംപൂ ഉപയോഗിക്കുമ്പോള്‍ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചര്‍മരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിര്‍ണയിക്കാനും ചികിത്സ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലര്‍ത്തുന്ന രോഗമാണ്. ചിലപ്പോള്‍ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചര്‍മരോഗ വിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളില്‍ താരന്‍ മാറാന്‍ ഉള്ളില്‍ ഗുളിക കഴിക്കേണ്ടി വന്നേക്കാം. പേന്‍, ചുണങ്ങ്, സ്‌കാബീസ് എന്നീ രോഗങ്ങള്‍ക്ക് ലോഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേന്‍ നിവാരണി ഉണങ്ങിയ മുടിയില്‍ മാത്രമേ പുരട്ടാവൂ.

കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയില്‍ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയില്‍ ചിലപ്പൊഴെങ്കിലും പേന്‍ബാധമൂലം അണുബാധയുണ്ടായേക്കാം. അത്തരം അവസരങ്ങളില്‍ അണുബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കിയശേഷം ലോഷന്‍ തലയില്‍ പുലട്ടുക. ലോഷന്‍ ഉപയോഗിക്കുമ്പോള്‍ പേന്‍ പൂര്‍ണമായും നശിക്കുന്നു.

ചത്ത പേനുകളെ ഒരു ചീപ്പുപയോഗിച്ച് പൂര്‍ണമായും തലയില്‍ നിന്ന് മാറ്റണം. അല്ലെങ്കില്‍ തലയോട്ടിയില്‍ അലര്‍ജിക്ക് കാരണമായേക്കാം. ചുണങ്ങിന് ദേഹത്ത് ലോഷനുകള്‍ ഉപയോഗിക്കുമ്പോള്‍ മൂന്ന് മിനിട്ട് സമയത്തിനുശേഷം കുളിക്കാന്‍ ശ്രദ്ധിക്കണം. കൂടുതല്‍ സമയം ശരീരത്തില്‍ മരുന്ന് പുരട്ടുന്നത് ചിലപ്പോഴെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

സെലീനിയം സള്‍ഫൈഡ് അടങ്ങിയ ലേപനങ്ങളും ഷാംപൂകളും ചുണങ്ങ്, താരന്‍, സെബോറിക്, ഡെര്‍മറ്റൈറ്റിസ് മുതലായ അസുഖങ്ങള്‍ക്കുപയോഗിക്കാറുണ്ട്. ഇവ ദീര്‍ഘകാലം ഉപയോഗിക്കുന്നത് തലയില്‍ പൊറ്റകളുണ്ടാകുന്നതിന് കാരണമാവുന്നുണ്ട്. അതോടൊപ്പം ആ ഭാഗത്തുനിന്ന് മുടിയും നഷ്ടപ്പെട്ടേക്കാം. കൂടാതെ ഷാംപൂ ഉപയോഗിക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം.
ചിലപ്പൊഴെങ്കിലും സ്വര്‍ണാഭരണത്തിന്റെ നിറ വ്യത്യാസത്തിന് കാരണമായേക്കാം. ചര്‍മരോഗ വിദഗ്ധര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പലതരം സോപ്പുകള്‍.

മുഖക്കുരു, വിവിധതരം ഫംഗസ് മൂലമുള്ള ചര്‍മരോഗങ്ങള്‍, വരണ്ട ചര്‍മം, കരിമംഗല്യം, അമിത വിയര്‍പ്പ് മുതലായവയ്‌ക്കെല്ലാം വിവിധതരം സോപ്പുകള്‍ ചര്‍മരോഗവിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. ലേപനങ്ങള്‍, ഗുളികകള്‍ എന്നിവയോടൊപ്പം ഇവയ്ക്കും ചികിത്സയില്‍ വ്യക്തമായ പങ്ക് നിര്‍വഹിക്കാനുണ്ട്.

അതുകൊണ്ടുതന്നെ അവ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതത്രെയും കാലം ഉപയോഗിക്കുക. ട്രിപ്പിള്‍ കോമ്പിനേഷനുകള്‍ മരുന്നു കടകളില്‍ ഏറ്റവും കൂടുതല്‍ ലഭ്യമായിട്ടുള്ള ലേപനങ്ങളില്‍ ഒന്നാണ് ട്രിപ്പിള്‍ കോമ്പിനേഷനുകള്‍. സ്റ്റിറോയ്ഡ്, ആന്റീബയോട്ടിക്, ആന്റീഫംഗല്‍ എന്നീ ഘടകങ്ങള്‍ ചേര്‍ന്ന ലേപനങ്ങളാണ് ഇവ. പലപ്പോഴും രോഗികള്‍ രോഗനിര്‍ണയത്തിനോ ചികിത്സയ്‌ക്കോ വിധേയരാവാതെ സ്വയമേവ ഇവ ഉപയോഗിക്കാറുണ്ട്.

സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഗുണം ചെയ്യുന്ന എക്‌സിമ വിഭാഗത്തില്‍പ്പെട്ട ചര്‍മ രോഗികള്‍ക്ക് ഇവ ഗുണം ചെയ്‌തേക്കാം. എന്നാല്‍, ബാക്ടീരിയകള്‍ മൂലമുള്ള ചര്‍മരോഗങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അവ കൂടാനും ഇടയുണ്ട്. ഫംഗസ് ബാധമൂലമുള്ള അസുഖങ്ങള്‍ക്ക് തുടക്കത്തില്‍ ഗുണം ലഭിക്കുമെങ്കിലും രോഗികള്‍ ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ അവയിലടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡിന്റെ ഘടകം പൂപ്പലിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അതുവഴി രോഗം മാറാത്ത അവസ്ഥയിലേക്കെത്തുന്നതിനും വഴി വെച്ചേക്കാം. മറ്റേത് രോഗത്തിനും കൊടുക്കുന്ന പ്രാധാന്യം ചര്‍മരോഗത്തിനും കൊടുക്കുന്നതാണ് ഉചിതം.

അതുകൊണ്ടുതന്നെ രോഗനിര്‍ണയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സ്വയം ചികിത്സ അപകടം വിളിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ സിസ്റ്റമിക് ല്യൂപെസ് എറിതിമറ്റോസിസ്, ഫോട്ടോ ഡര്‍മറ്റൈറ്റിസ് മുതലായ നിരവധി രോഗങ്ങള്‍ക്ക് സണ്‍ സ്‌ക്രീനുകള്‍ നിര്‍ദേശിക്കാറുണ്ട്. വെയിലത്തിറങ്ങുമ്പോള്‍ ചര്‍മം കരുവാളിക്കാതിരിക്കാന്‍ പലപ്പോഴും സ്രി്തീകള്‍ ഫാന്‍സി കടകളില്‍ നിന്നോ മരുന്നുകടകളില്‍ നിന്നോ സണ്‍ സ്‌ക്രീനുകള്‍ അടങ്ങിയ ലേപനങ്ങള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്.

ചില സണ്‍സ്‌ക്രീകീനുകള്‍ മുഖത്ത് അലര്‍ജിയുണ്ടാക്കുന്നതിനും, മുഖക്കുരു വല്ലാതെ കൂടുന്നതിനും കാരണമാകാറുണ്ട്. മുഖത്തെ എണ്ണമയം വല്ലാതെ കൂട്ടുന്നതാണ് ചില സണ്‍ സ്‌ക്രീനുകള്‍. അതുകൊണ്ടുതന്നെ സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ പുലര്‍ത്തുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published.